അണിചേരുക

5 July 2008

ഞാന്കണ്ട പുഴ വറ്റിവരണ്ടുണങ്ങിയത്
ജലചൂഷന്ണത്തിന്റെ രക്തസാക്ഷി!
മണല്ചൂഷണത്തിന്റെ രക്തസാക്ഷി!
സൂര്യകിരണങ്ങളുടെ രൌദ്ര ഭാവത്തില്
ഭൂമിതിളച്ചു മറയുന്നു
രക്തസാക്ഷിയാപുഴയെ തഴുകുന്നു.
ആഗോള വത്ക്കരണ ശക്തികള്,
പ്രക്രുതിയെ ചൂഷണം ചെയ്യുന്നു
കോളകളുക്കുവേണ്ടി...
മാഫീയകളുക്കു വേണ്ടി...
ജലത്തെ, തലചുമടായി
വില്പന ചരക്കാക്കി മാറ്റുന്നവറ്.
ഇവരു നാളെയുടെ രക്തസാക്ഷി.
ശാസ്ത്രലോകം
വിധിഴെയുതി...
ഇനിയൊരു മഹായുദ്ധമുണ്ടെങ്കില്
ജലത്തിനുവേണ്ടി...
ജലത്തിനു വേണ്ടി മാത്രം.
ജാതിയുടെ, മതത്തിന്റ്റെ
ഭാഷയുടെ പേരില്
അകന്നു നില്ക്കുന്ന
ഹെ മനുഷ്യ...
ജലത്തിന്റെ
പ്രക്രുതിയുടെ
പുതുതലമുറയുടെ
സംരക്ഷകനായി അണിചേരുകയില്ലെ?